ചേര്‍ത്തല: അന്ധകാരനഴി ബീച്ചിന് ഉത്സവമായി പട്ടണക്കാട് പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് അഞ്ചു മുതല്‍ 11 വരെയായി ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കും. പരമ്പരാഗത കലാരൂപങ്ങളും അനുഷ്ഠാന കലാരൂപങ്ങളും കോര്‍ത്തിണക്കി ഏഴുനാള്‍ നീളുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളുടെ ദൃശ്യാവിഷ്കാരവും ഉണ്ടാവും. അഞ്ചിനു വൈകിട്ടു നാലിന് മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം നിര്‍വഹിക്കും.എ.എം.ആരിഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് ആറു മുതല്‍ എട്ടു വരെയാണു കലാപരിപാടികള്‍ നടക്കുക. അഞ്ചിന് തെയ്യം, ചവിട്ടുകളി, ആറിന് നിണബലി, കന്യാര്കളി, ഏഴിന് കണ്ടകര്ണന്തിര, തോല്പാവ കൂത്ത്, എട്ടിന് തെയ്യം, ആദിവാസി കലകള്‍, ഒന്‍പതിന് പൂരകളി, വില്പാട്ട്, പത്തിന് മംഗലംകളി, ദാരികാവധം, മയൂരനൃത്തം, 11ന് തമ്പുരാന് പാട്ട്, പാക്കനാറാട്ടം എന്നിവയാണ് അവതരിപ്പിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: