ആസ്പത്രിയിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു

Tuesday 3 January 2017 9:36 pm IST

കെ. പ്രമോദ്
മാനന്തവാടി: ചികിത്സക്കായി ഡോക്ടറെ കാണാൻ ആസ്പത്രിയിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു. തിരുനെല്ലി ചേക്കോട് പുത്തൻവീട് കെ. പ്രമോദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട പ്രമോദ് സുഹൃത്തിനൊപ്പമാണ് അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക് പോയത്. അപ്പപ്പാറ കവലയിൽ ഇറങ്ങി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നടക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഇരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആസ്പത്രിയ്കു സമീപത്തെ വയലിൽ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീണ വിവരം ആസ്പത്രിയൽ അറിയിച്ചിട്ടും ആരും വരാൻ തയ്യാറായില്ലെന്ന ആരോപണമുണ്ട്. തുടർന്ന് ബന്ധുക്കൾ ജില്ലാ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
എന്നാൽ ആസ്പത്രിയ്ക്കെതിരെയുണ്ടായ ആരോപണം ആരോഗ്യ വകുപ്പ് അധികൃതർ നിഷേധിച്ചു. പ്രാഥമിക അന്വേഷണത്തിൽ ആസ്പത്രി അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. വി. ജിതേഷ് പറഞ്ഞു.
പരേതനായ പ്രഭാകരൻ നായരുടെയും പങ്കജാക്ഷി അമ്മയുടെയും മകനാണ് പ്രമോദ്. ഭാര്യ ലിനി. മക്കൾ. പ്രണവ് ,പ്രവീന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.