തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി മഹോത്സവം 6 മുതല്‍

Tuesday 3 January 2017 9:54 pm IST

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാവടി അഭിഷേക മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകള്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രരത്‌നം അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ജനുവരി 6 വെള്ളിയാഴ്ച കൊടിയേറും. കാവടി അഭിഷേക മഹോത്സവത്തിന്റെ ഭാഗമായി അഖില കേരള പ്രൊഫഷണല്‍ നാടകോത്സവവും (ജനുവരി 7 മുതല്‍ 12 വരെ), ഓട്ടന്‍തുള്ളല്‍, വിവിധ കരകളിലെയും ഹരിശ്രീ വിദ്യാനികേതന്‍ കുട്ടികളുടെയും കലാപരിപാടികള്‍, നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ജനുവരി 11 ന് വൈകിട്ട് 5:30 ന് ആനച്ചമയ പ്രദര്‍ശനം ഉണ്ടാകും. കാവടി മഹോത്സവ ദിനമായ ജനുവരി 12 വ്യാഴാഴ്ച രാവിലെ 8 മുതല്‍ 10.30 വരെ 5 ഗജവീരന്മാര്‍ അണിനിരന്ന് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം , ഉച്ചതിരിഞ്ഞ് 4 മുതല്‍ 7 വരെ പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് 5 ഗജവീരന്മാര്‍ അണിനിരക്കുന്നു. ഗുരുവായൂര്‍ പത്മനാഭന്‍ തിടമ്പേറ്റും, പെരുവനം കുട്ടന്‍ മാരാരും, കലാമണ്ഡലം ശിവദാസും നയിക്കുന്ന പാണ്ടിമേളം. 3 മുതല്‍ 4.30 വരെ പഞ്ചവാദ്യം, തുടര്‍ന്ന് പഞ്ചാരിമേളം വൈകീട്ട് 5 മണിക്ക് കുടമാറ്റം, വൈകീട്ട് 7 മണിക്ക് ദീപാരാധന, വൈകീട്ട് 7. 45 ന് തായമ്പക. 8 മണിക്ക് ഉദിമാനം നാടന്‍ കലാസംഘം ആനന്ദപുരം നയിക്കുന്ന ഉദിമാനക്കളം നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരങ്ങളും തുടര്‍ന്ന് കാവടി വരവും ആട്ടവും തുടര്‍ന്ന് പുലര്‍ച്ചെ 2:30 ന് ആറാട്ട് പുറപ്പാട്, 3:30 മുതല്‍ ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.