സിപിഎം മേഖലകളെ കാവിയണിയിച്ച് ബിജെപി സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര

Tuesday 3 January 2017 9:55 pm IST

ചെറുവത്തൂര്‍: സിപിഎം മേഖലകളെ വിറളി പിടിപ്പിച്ച് ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ബിജെപി സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര. സിപിഎം അക്രമത്തിനും അസഹിഷ്ണുതക്കുമെതിരെ സംഘടിപ്പിച്ച പദയാത്ര നഗരവീഥികളെ ആവേശം കൊള്ളിച്ച് ഹരിതകുങ്കുമ പതാകകളേന്തി ആയിരങ്ങള്‍ അണിചേര്‍ന്നു. ചെറുവത്തൂര്‍ നഗരം മുതല്‍ ചീമേനി വരെ നടത്തിയ യാത്രയില്‍ കൊടും ചൂടിനെ അവഗണിച്ച് പ്രായഭേദമന്യേ പിഞ്ചുകുട്ടികള്‍ മുതല്‍ ആബാലവൃദ്ധം ജനാധിപത്യ വിശ്വാസികള്‍ അണിചേര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് കാപാലിക ആക്രമണത്തിനെതിരെയുള്ള ജനകീയ താക്കീതായി മാറി. യാത്രയുടെ ആരംഭത്തില്‍ തന്നെ ചെറുവത്തൂര്‍ നഗരത്തില്‍ ബിജെപി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി സിപിഎം ക്രിമിനല്‍ സംഘം അക്രമം നടത്തിയിട്ടും മുന്നോട്ടുവെച്ച കാല്‍ മുന്നോട്ട് വെച്ച് വീണ്ടും അടിവരയിട്ടുകൊണ്ട് ഭാരതാംബയുടെ മക്കള്‍ ചീമേനിയുടെ മണ്ണിലേക്ക് നീങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ജില്ലയിലെ സിപിഎം നേതൃത്വം വിറളിപൂണ്ടിരിക്കുകയായിരുന്നു. സിപിഎം ചെങ്കോട്ടയാണെന്ന് എന്നും അഹങ്കരിച്ചുകൊണ്ട് അവകാശപ്പെടുന്ന ചീമേനി ഗ്രാമത്തിന്റെ ഇരു വശങ്ങളും യാത്രയെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും നിരവധി ജനാധിപത്യ വിശ്വാസികളാണ് കാത്തുനിന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നയിച്ച യാത്ര സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേഷ്, ജില്ലാ സെക്രട്ടറി ശോഭന ഏച്ചിക്കാനം, ബളാല്‍ കുഞ്ഞിക്കണ്ണന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ടി.കുഞ്ഞിരാമന്‍, കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, മണ്ഡലം പ്രസിഡന്റുമാരായ എം.ഭാസ്‌കരന്‍, എന്‍.മധു, എം.സുധാമ ഗോസാഡ, എസ് സി-എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ.കയ്യാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.ബാബുരാജ്, മനുലാല്‍ മേലത്ത്, പി.യു.വിജയകുമാര്‍, ഹരീഷ് നാരംപാടി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍, ജനറല്‍ സെക്രട്ടറിമാരായ ധനഞ്ജയന്‍ മധൂര്‍, രാജേഷ് കൈന്താര്‍, പ്രദീപ്.എം.കൂട്ടക്കനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പദയാത്രയുടെ സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മുതിര്‍നന്ന നേതാവ് മടിക്കൈ കമ്മാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേശ്, സംസ്ഥാന സമിതിയംഗങ്ങളായ രവീശതന്ത്രി കുണ്ടാര്‍, അഡ്വ.ബാലകൃഷ്ണഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി ശോഭന ഏച്ചിക്കാനം, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മാത്യു എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.