ഉത്സവരക്ഷാസംഗമം ഏഴിന്

Tuesday 3 January 2017 9:56 pm IST

തൃശൂര്‍: സുരക്ഷിതമായി ആഘോഷപരിപാടികള്‍ നടത്തുന്നതിനെയും ആചാരാനുഷ്ഠാനങ്ങളും പൈതൃകവും നിലനിര്‍ത്തുന്നതും സംബന്ധിച്ച കര്‍മപദ്ധതികള്‍ ചര്‍ച്ചചെയ്ത് ആസൂത്രണം ചെയ്യുന്നതിന് കേരള ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉത്സവരക്ഷാസംഗമം നടത്തു്ന്നു.ഏഴിന് ഉച്ചതിരിഞ്ഞ് മൂന്നിന് തിരുവമ്പാടി കൗസ്തുഭം ഹാളിലാണ് വിവിധ ആഘോഷകമ്മിറ്റികളുടെയും ക്ഷേത്രം ദേവസ്വം ഭാരവാഹികളുടെയും കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകുന്ന സംഗമം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.ചെറുതും വലുതുമായ നിരവധി ഉത്സവാഘോഷങ്ങള്‍ സുരക്ഷിതമായി നടത്താന്‍ ആവശ്യമായ ബോധവത്കരണവും പ്രായോഗിക നിര്‍ദേശങ്ങളും സംഗമം ചര്‍ച്ചചെയ്യും. ഭാരവാഹികളായ പ്രഫ.എം. മാധവന്‍കുട്ടി, വത്സന്‍ ചമ്പക്കര, എ.എ. കുമാരന്‍, രാജേഷ് പൊതുവാള്‍, ഹരിദാസന്‍ പാടശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.