അടൂര്‍: കര്ട്ടന് തകര്‍ന്ന് വീണ് നൃത്ത മത്സരം തടസ്സപ്പെട്ടു. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ വേദി ആറിലാണ് ഹയര്‍ സെക്കന്ററി വിഭാഗം ഭരതനാട്യം നടക്കുമ്പോള്‍ വേദിയുടെ മുമ്പിലെ കര്ട്ടണ് അതുറപ്പിച്ചിരുന്ന പൈപ്പിനോടൊപ്പം നിലം പൊത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ ഈ വേദിയിലെ ആദ്യ നൃത്ത മത്സരത്തിനിടെയാണ് സംഭവം. തിരുവല്ല ബാലികാമഠം ഹയര്‍സെക്കന്ററി സ്കൂളിലെ പുണ്യാ സുരേഷാണ് ഈ സമയം മത്സരത്തില്‍ പങ്കെടുത്തിരുന്നത്. കര്ട്ടണ് തകര്‍ന്നു വീണതിനെത്തുടര്‍ന്ന് മത്സരം ആവര്‍ത്തിക്കേണ്ടിവന്നു. തുടക്കത്തില്‍ മൈക്ക് പ്രവര്‍ത്തന രഹിതമായതും, മത്സരാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ വേദിക്ക് പിന്നില്‍ ഇടുങ്ങിയ സ്ഥലത്ത് സൗകര്യം ഒരുക്കിയതും ഇതേ വേദിയില്‍ പരാതികള്‍ക്കിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: