ബാഗ്ദാദ്: കിഴക്കന്‍ ബാഗ്ദാദിലെ സര്‍ദാര്‍ സിറ്റിയില്‍ ചാവേര്‍ സ്ഫോടനത്തില്‍ 36 മരണം. 52 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ മാര്‍ക്കറ്റില്‍ കൂലിപ്പണിക്കായി കാത്തുനിന്നവരാണ് സ്ഫോടനത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും.
കാറില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച ബാഗ്ദാദിലെ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 27 പേര് കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച ഇറാഖ് തലസ്ഥാനത്ത് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്റെ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ചാവേര്‍ ആക്രമണം.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ബാഗ്ദാദിലുണ്ടായ മൂന്നാമത്തെ സ്ഫോടനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: