ജൂബ: സുഡാനില്‍ ആയുധധാരികള്‍ എട്ടുപേരെ വെടിവച്ച് കൊന്നു. സുഡാനിലെ ഡാര്‍ഫര്‍ പ്രവിശ്യയില്‍ ഞായറാഴ്ചയാണ് സംഭവം. സൈനിക യൂണിഫോമിലെത്തിയവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ സൈന്യമാണെന്ന് വിമതര്‍ ആരോപിച്ചു. ആക്രമണത്തില്‍ 60-തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ വിമതരും സൈന്യവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ചുള്ള ആക്രമണമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: