ഇറ്റലി അനുകൂല ഇടപെടലുകള്‍ ആശങ്കാജനകം: വി. മുരളീധരന്‍

Saturday 28 April 2012 10:11 pm IST

കോഴിക്കോട്‌: മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെ കപ്പലില്‍ നിന്ന്‌ വെടിവെച്ച ഇറ്റാലിയന്‍ പൗരന്‍മാര്‍ക്ക്‌ വേണ്ടി ചില കേന്ദ്രങ്ങില്‍ നിന്ന്‌ ഉണ്ടാകുന്ന അനുകൂല ഇടപെടലുകള്‍ ആശങ്കാജനകമാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഫിഷറീസ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിറോഡ്‌ ജംഗ്ഷനില്‍ നടന്ന മനുഷ്യസാഗരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നമ്മുടെ രാജ്യത്തെ പൗരന്‍മാരേക്കാള്‍ അന്യരാജ്യത്തെപൗരന്‍മാരുടെ താല്‍പര്യങ്ങള്‍ക്കാണ്‌ ചിലര്‍ പ്രാധാന്യം നല്‍കുന്നത്‌. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഈ പ്രതിഷേധം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ കണ്ണ്‌ തുറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.പ്രദീപ്കുമാര്‍എംഎല്‍എ, സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി.വി. ദക്ഷിണാമൂര്‍ത്തി, എസ്‌.ടി.യു. സംസ്ഥാനപ്രസിഡന്റ്‌ അഹമ്മദ്കുട്ടി ഉണ്ണികുളം, എന്‍സിപി സംസ്ഥാന സെക്രട്ടറി ഉഴവൂര്‍ വിജയന്‍, സിപിഐ നേതാവ്‌ ടി.വി.ബാലന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ ജില്ലാപ്രസിഡന്റ്‌ എസ്‌.കെ. അബൂബക്കര്‍, സോഷ്യലിസ്റ്റ്‌ ജനതാ ഡമോക്രാറ്റിക്‌ സംസ്ഥാനസമിതി അംഗം പി. കിഷന്‍ചന്ദ്‌, ധീവരയുവജനസഭ സംസ്ഥാന പ്രസിഡന്റ്‌ സുനില്‍ മടപ്പള്ളി, കോണ്‍ഗ്രസ്‌ എസ്‌ ജില്ലാ പ്രസിഡന്റ്‌ സിപി ഹമീദ്‌, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാനപ്രസിഡന്റും ഫിഷറീസ്‌ കോ-ഓര്‍ഡിനേഷന്‍കമ്മിറ്റി ജില്ലാ ചെയര്‍മാനുമായ എന്‍.പി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കാളികളായി. കുരിയാടി ഫിഷ്ലാന്റിംഗ്‌ സെന്റര്‍, കൊയിലാണ്ടി ഹാര്‍ബര്‍, പുതിയാപ്പ ഹാര്‍ബര്‍, വെള്ളയില്‍,ബേപ്പൂര്‍ ഹാര്‍ബര്‍, ചാലിയം എന്നിവിടങ്ങളിലും മനുഷ്യസാഗരം തീര്‍ത്തു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍, തൊഴിലാളി സംഘടനാപ്രതിനിധികള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ജനസാഗരത്തില്‍ പങ്കാളികളായി.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.