ഡോക്ടര്‍മാര്‍ വീണ്ടും നിര്‍ബന്ധിത സേവനം അനുഷ്ഠിക്കേണ്ടെന്ന് ഹൈക്കോടതി

Wednesday 4 January 2017 12:54 am IST

  കൊച്ചി : എംബിബിഎസിനും പിജിക്കും ശേഷം നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം പൂര്‍ത്തിയാക്കി 2015 ന് മുമ്പ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സിനു ചേര്‍ന്ന ഡോക്ടര്‍മാര്‍ വീണ്ടും നിര്‍ബന്ധിത സേവനം അനുഷ്ഠിക്കേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷവും ഡോക്ടര്‍മാര്‍ നിര്‍ബന്ധിത സര്‍ക്കാര്‍ സേവനം അനുഷ്ഠിക്കണമെന്ന് 2015 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് തൃശൂര്‍ സ്വദേശി ഡോ. തോമസ് പുതുക്കാടന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 2013 ല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്ക് പ്രവേശനം നേടുമ്പോള്‍ ഇവരുടെ പ്രൊസ്‌പെക്ടസില്‍ നിര്‍ബന്ധിത സേവനം അനുഷ്ഠിക്കണമെന്ന് പറഞ്ഞിരുന്നില്ല. ആ നിലയ്ക്ക് 2015 ലെ സര്‍ക്കാര്‍ ഉത്തരവു പാലിക്കാന്‍ ഇവര്‍ ബാദ്ധ്യസ്ഥരല്ലെന്നാണ് സിംഗിള്‍ബെഞ്ച് വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.