വരുന്നു ചിപ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ട്

Wednesday 4 January 2017 3:41 am IST

ന്യൂദല്‍ഹി: പാസ്‌പോര്‍ട്ട് എടുക്കാനുള്ള വ്യവസ്ഥകള്‍ ലളിതമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇനി ഇ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തും. ഇലക്‌ട്രോണിക് ചിപ്പും, ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളുമുള്ളതാണ് പുതിയവ. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ കഴിയുമെന്നു മാത്രമല്ല വ്യാജപാസ്‌പോര്‍ട്ടുകള്‍ തടയാനും ഇത് ഉപകരിക്കും. വിവരങ്ങള്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കാനും സാധിക്കും. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ മുഴുവന്‍ ചിപ്പിലുണ്ടാകും. പുതിയ പാസ്‌പോര്‍ട്ട് ഈ വര്‍ഷം തന്നെ നല്‍കിത്തുടങ്ങും. ജര്‍മ്മനി, ഇറ്റലി, ഘാന അടക്കം നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ ഇ പാസ്‌പോര്‍ട്ടാണ് നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.