ശബരിമല: തൃപ്തിദേശായി സന്നിധാനത്തെത്തിയാല്‍ ക്രമസമാധാന തകര്‍ച്ചയുണ്ടാകുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് ക്രമസമാധാന തകര്‍ച്ചയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഇത് ഉണ്ടാവാതിരിക്കാന്‍ പമ്പ, ളാഹ, പെരിനാട് തുടങ്ങി ഇവര്‍ സന്നിധാനത്ത് എത്താനായി തെരഞ്ഞെടുക്കാവുന്ന എല്ലാ പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇവര്‍ ശബരിമല ദര്‍ശനത്തിനായി എത്തുമെന്ന പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് പമ്പയിലും പുല്ലുമേട്ടിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ പമ്പയില്‍ ഗാര്ഡ്റൂമിലെ നിരീക്ഷണം പ്രഹസനമാകുന്നതായി പരാതിയുണ്ട്.
യൗവ്വനവതികളായ സ്ത്രീകള്‍ സന്നിധാനത്തേക്ക് പ്രവേശിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വനിതാ പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഇവരുടെ കണ്ണ് വെട്ടിച്ച് അമ്പത് വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ പലതവണ സന്നിധാനത്ത് എത്തിയിരുന്നു. പിന്നീട് പോലീസ് ഇവരെ തിരിച്ച് പമ്പയില്‍ എത്തിക്കുകയാണ് പതിവ്. ഇത്തരത്തില്‍ നിരീക്ഷണത്തില്‍ അലംഭാവം ഉണ്ടായാല്‍, വേഷംമാറി എത്തി തൃപ്തി ദേശായിക്ക് വലിയ പ്രതിബന്ധങ്ങള്‍ ഇല്ലാതെ സന്നിധാനത്ത് എത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: