പടിഞ്ഞാറേക്കരയില്‍ സിപിഎം അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

Wednesday 4 January 2017 8:16 am IST

തിരൂര്‍: പടിഞ്ഞാറേക്കര അഴിമുഖത്ത് സിപിഎമ്മിന്റെ നരനായാട്ട്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് സിപിഎം വ്യാപകമായി അക്രമമഴിച്ചുവിടുകയാണ്. ഇന്നലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. വൈകിട്ട് ആറ് മണിയോടെ പടിഞ്ഞാറേക്കര നായര്‍തോട്ടിലാണ് സംഭവം. തൃക്കണാശ്ശേരി സുരേഷിനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. കാര്‍ തടഞ്ഞ് സുരേഷിനെ പ്രോകപനമൊന്നുമില്ലാതെ ക്രൂരമായി മര്‍ദ്ദിച്ചു. അതിന് ശേഷം കാറില്‍ നിന്നും പത്ത് മാസം പ്രയാമുള്ള സുരേഷിന്റെ മകനെ കാലില്‍ തൂക്കി റോഡിലേക്കെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുരേഷും മകനും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരക്കാരുപുരക്കല്‍ സുലൈമാന്‍, മരക്കടവത്ത് നിസാം, ചെക്കാക്കിന്റെ പുരക്കല്‍ ഷഫീഖ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സുരേഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ആക്രമണം അഴിച്ചുവിട്ടിരുന്നു. കൊല്ലരക്കല്‍ ദിനേശന്‍(45), കാട്ടായില്‍ ഗിരി(44) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദിനേശന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ഗിരി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. കുറച്ചുനാളുകളായി സിപിഎം തിരൂരിലും പരിസര പ്രദേശങ്ങളിലും അക്രമം അഴിച്ചുവിടുകയാണ്. സംസ്ഥാന ഭരണം ലഭിച്ചതോടെ പോലീസിന്റെ ഭാഗത്ത് നിന്നും സഹായവും ലഭിച്ചുതുടങ്ങി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുന്നു. എന്തിന് വേണ്ടിയാണെന്ന് മാത്രം വ്യക്തമല്ല. സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ വെറുതെവിടുന്നില്ല. സിപിഎം ഈ ചോരക്കളി അവസാനിപ്പിക്കണമെന്നും നാടിനെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ സഹകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇനിയും അക്രമം തുടരനാണ് സിപിഎമ്മിന്റെ ഭാവമെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കും. അവര്‍ക്കൊപ്പം ബിജെപിയുമുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.