തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 14 ഗ്രാമ പഞ്ചായത്തുകളിലും കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി, നോട്ട് അസാധുവാക്കല്‍ എന്നിവയ്ക്ക് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്. നാല്‍പ്പത്തി നാലായിരത്തോളം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തി. നാളെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലങ്ങളെല്ലാം പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: