മുംബൈ: മാനഭംഗ ലൈംഗിക ചൂഷണങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ സ്വയം രക്ഷ തേടണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. ബംഗളൂരുവില്‍ പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമമുണ്ടായ പശ്ചാത്തലത്തിലായിരുന്നു അബു ആസ്മിയുടെ പരാമര്‍ശം.
ചിലപ്പോള്‍ എന്റെ പണം മോഷ്ടിക്കപ്പെടുകയാണെങ്കില്‍ ഞാന്‍ വീണ്ടും അവിടെ തന്നെ പണം വയ്ക്കില്ല. അതവിടെ വിട്ടിട്ട് പോലീസിന്റെ സഹായം തേടില്ല.
അത്തരത്തിലാണ് നമ്മുടെ പെണ്മക്കളും പെരുമാറേണ്ടത്. ബലാത്സംഗത്തിന് ഇരയാകാന്‍ അവസരം നല്‍കരുത്. അതിന് വേണ്ട മുന്‍കരുതലുകള്‍ സ്വകരിക്കണം. ഇത് അപമാനിക്കലല്ല മറിച്ച് ബഹുമാനത്തോടെയുള്ള വാചകങ്ങളാണ്- അബു ആസ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: