നരിക്കുനി: നരിക്കുനി ഗ.വ ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍ .എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുതുവാനാക്കുന്നു അത്തിക്കോട് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു. എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് മുതുവാനാക്കുന്നു നിവാസികളുടെ ചിരകാല അഭിലാഷമായ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ റോഡാണിത്.
റോഡ് പ്രദേശത്തിന്റെ സമഗ്രവികസനത്തിനു ആണിക്കല്ലായി മാറുമെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഗുണഭോക്താക്കളുടെയും, സന്നദ്ധസംഘടനകളുടെയും, നരിക്കുനി ഗ്രാമപഞ്ചായത്തിന്റെയും സഹകരണം അമ്പതു വളണ്ടിയര്‍മാര്‍ പ്രോഗ്രാം ഓഫീസറുടെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തില്‍ നാലു ദിവസം കൊണ്ടാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത് .
റോഡിന്റെ ഉദ്ഘാടനം സ്വാഗത സംഘം കണ്‍വീനര്‍ ടി .രാജുവിന്റെ അധ്യക്ഷതയില്‍ നരിക്കുനി ഗ്രാമപഞ്ചായത് പ്രസിഡന്റ് അഡ്വ . വബിത നിര്‍വഹിച്ചു. എന്‍.പി. മുഹമ്മദ്, വേണുഗോപാല്‍ , ആമിന, മെമ്പര്‍മാരായ വി .ഇല്യാസ് ,ബീന കളരിക്കല്‍ മറിയക്കുട്ടി ശശാങ്കന് , മോഹനന്, സുലൈമാന്‍ ഹാജി, ശശിധരന് പ്രിന്‍സിപ്പല്‍ എം. മായ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. എന്‍ .എസ് .എസ് പ്രോഗ്രാം ഓഫിസര്‍ വി . അഹമ്മദാലി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വാര്‍ഡ് മെമ്പര്‍ ഷിജി. പി പി സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ ഷാഹിന അഹമ്മദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: