അമൃതയില്‍ ലോക സുരക്ഷിതത്വദിനം ആചരിച്ചു

Saturday 28 April 2012 10:51 pm IST

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ലോക സുരക്ഷിതത്വദിനം ആചരിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തൊഴില്‍ സ്ഥലത്തെ ജാഗ്രതക്കുറവ്‌ വളരെയധികം അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ടെന്നും സുരക്ഷിതത്വവും ആരോഗ്യ പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുവാനായി നിതാന്ത ജാഗ്രത അനിവാര്യമാണെന്നും ഡോ. പ്രേംനായര്‍ പറഞ്ഞു. അമൃത സ്കൂള്‍ ഓഫ്‌ മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന്‍ നായര്‍ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. സഞ്ജീവ്‌ കെ.സിന്‍ഹ്‌, ഹോസ്പിറ്റല്‍ സേഫ്റ്റി വിഭാഗം മേധാവി വി.ബാബുരാജന്‍, റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ ഡോ. ഭാസ്ക്കരന്‍ പിള്ള, ഹോസ്പിറ്റല്‍ സേഫ്റ്റി ഓഫീസര്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.