കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വെച്ച് ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് പിടിയിലായി.ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ആഷിക് അഹമ്മദ് എന്ന ഭീകരന് പിടിയിലായത്. പോലീസും 21 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഭീകരനെ പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്നു വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു എകെ 47 റൈഫിള്‍, മാഗസിനുകള്‍, കാട്രിഡ്ജുകള്‍, പിസ്റ്റള്‍, ഗ്രനേഡുകള്‍, മാപ്പ് എന്നിവയാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്.
ലഷ്കര്‍ കമാന്‍ഡര്‍ അബു ബകറുമായി അടുത്ത ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായാണ് സൂചന. സോപോറില്‍ അടുത്തിടെയാണ് അബു ബകര്‍ കൊല്ലപ്പെടുന്നത്. ഹന്ദ്വാരയില് സൈനികവാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: