ലക്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തി. ബസാർ ശുകുൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എട്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
മിക്കവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിനു പിന്നലെ കാരണമെന്താണെന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ പോലീസ് പോസ്റ്റ്മോർട്ടത്തിനയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: