ബംഗളൂരു: ബംഗളൂരുവിൽ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ നാല്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ലൈംഗിക അതിക്രമത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ പ്രവീൺ സൂദ് ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം ബംഗളൂരുവിലെ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കിഴക്കൻ ബംഗളൂരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
ഓട്ടോയിൽ നിന്നിറങ്ങി 50 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. അതുവഴി സ്കൂട്ടറിൽ വരികയായിരുന്ന രണ്ടുപേരിലൊരാൾ യുവതിയെ ആക്രമിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: