മധുരം മനോജ്ഞം

Wednesday 4 January 2017 9:03 pm IST

അമ്പലപ്പുഴ: ജില്ലാ സ്‌കൂള്‍ കലോത്സവം അമ്പലപ്പുഴയ്ക്ക് മറ്റൊരു ഉത്സവമായി മാറി. കുരുന്നുകലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ പ്രദേശവാസികളൊന്നാകെ വേദിയിലെത്തിത്തുടങ്ങി. ഇന്നലെ നടന്ന ഭരതനാട്യം, ഓട്ടന്‍തുളളല്‍, പഞ്ചവാദ്യ മത്സരങ്ങള്‍ ഒന്നിനൊന്നുമികവു പുലര്‍ത്തി. കലോത്സവം രണ്ടുനാള്‍ പിന്നിടുമ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കായംകുളം ഉപജില്ല മുന്നേറുന്നു. ആകെയുള്ള 100 ഇനങ്ങളില്‍ 29 ഇനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 99 പോയിന്റു നേടി കായംകുളം ഒന്നും 89 പോയിന്റു നേടി തുറവൂര്‍ രണ്ടും 84 പോയിന്റു നേടി ആലപ്പുഴ ഉപജില്ല മൂന്നും സ്ഥാനത്തെത്തി.   ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 26 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 91 പോയിന്റോടെ ആലപ്പുഴ ഉപജില്ലയാണ് മുന്നില്‍. 85 പോയിന്റോടെ രണ്ടാം സ്ഥാനത്ത് കായംകുളവും 82 പോയിന്റോടെ മാവേലിക്കര ഉപജില്ല മൂന്നാം സ്ഥാനത്തു മുണ്ട്. യുപി വിഭാഗത്തില്‍ 9 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 34 പോയിന്റു നേടി ഹരിപ്പാട് ഉപജില്ല മുന്നിലാണ്. 33 പോയിന്റോടെ തൊട്ടുപിന്നില്‍ ആലപ്പുഴയും 32 പോയിന്റോടെ മാവേലിക്കരയും മുന്നിട്ടു നില്‍ക്കുന്നു അറബിക് വിഭാഗത്തില്‍ 38 പോയിന്റോടെ 38 പോയിന്റു നേടി തുറവൂര്‍ മുന്നില്‍ നില്‍ക്കുന്നു. ആതിഥേയ ഉപജില്ലയായ അമ്പലപ്പുഴക്കും കായംകുളത്തിനും 36 പോയിന്റു നേടി. 30 പോയിന്റോടെ ആലപ്പുഴ ഉപജില്ല മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. യുപി സംസ്‌കൃത വിഭാഗത്തില്‍ 30 പോയിന്റു നേടി ഹരിപ്പാടാണ് മുന്നില്‍. 24 പോയിന്റു നേടി മാവേലിക്കരയും 23 പോയിന്റോടെ ആലപ്പുഴയും തൊട്ടുപിന്നിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.