പിണറായി സര്‍ക്കാര്‍ ജനങ്ങളെ വിഭ്രാന്തിയിലാക്കുന്നു : വി.വി.രാജന്‍

Wednesday 4 January 2017 6:44 pm IST

മേപ്പാടി : കറന്‍സി നിരോധനത്തിന്റെ പേരില്‍ ജനങ്ങളെ വിഭ്രാന്തിയിലാക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ബിജെപി മേഖലാ പ്രസിഡന്റ് വി.വി. രാജന്‍. ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിട്ടുള്ള അരി റേഷന്‍ കടകളില്‍ എത്തിച്ച് വിതരണം ചെയ്യാതെയും പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാതാക്കിയും അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ അവരുടെ വീഴ്ച്ച മറച്ചുവെയ്ക്കുന്നതിനുവേണ്ടി കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. പണത്തിനുവേണ്ടി ജനങ്ങളെ കൂവില്‍ നിര്‍ത്തുകയാണെന്ന് പറയുന്ന ഇടതു വലതു മുന്നണികള്‍, അവരുടെ ഭരണത്തില്‍ കേരളത്തിലെ ജനങ്ങളെ മാവേലി സ്‌റ്റോറുകളുടെ മുന്നില്‍ അവശ്യസാധനങ്ങള്‍ക്കു വേണ്ടി വരി നിര്‍ത്തുന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ വി.എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സജിശങ്കര്‍, ആരോടരാമചന്ദ്രന്‍, ടി.എം.സുബീഷ്, രജിത്കുമാര്‍.എ, ശ്രീധരന്‍ മേപ്പാടി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.