തൊടുപുഴ: തൊടുപുഴയില്‍ നടക്കുന്ന ജില്ല സ്കൂള്‍ കലോത്സവത്തില്‍ തൊടുപുഴ ഏറത്ത്വാര്യത്ത് ജയചന്ദ്രന്റെ മകള്‍ ഗോപിക ജയചന്ദ്രന് മൂന്നാം വര്‍ഷവും വിജയം ആവര്‍ത്തിച്ചു. മദ്ദളം, പഞ്ചവാദ്യം എന്നീ ഇനങ്ങളിലാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഗോപിക വിജയിച്ചത്. തിരുവാതിര മത്സരത്തിലും ഗോപിക പങ്കെടുത്ത ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവാതിര മത്സരത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. ഇന്ന് കഥകളി, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളില്‍ ഗോപിക മാറ്റുരയ്ക്കും. കുമാരമംഗലം എംകെഎന്‍എം സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: