വീടിന് തീപിടിച്ചു; 5 ലക്ഷത്തിന്റെ നഷ്ടം

Wednesday 4 January 2017 8:59 pm IST

തൊടുപുഴ: നഗരത്തില്‍ അടച്ചിട്ടിരുന്ന വീടിന് തീപിടിച്ചു. ഇന്നലെ രാവിലെ 10.15 ഓടെ ആനക്കൂട് കവലയ്ക്ക് സമീപം ചെറുപറമ്പില്‍ സി വി ജോസിന്റെ വീടിനാണ് തീപിടിച്ചത്. 5 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. രാവിലെ 8.30 ഓടെ റിട്ട.സെയില്‍ ടാക്‌സ് ഓഫീസര്‍ കൂടിയായ ജോസ് വീട് പൂട്ടി പുറത്ത് പോയിരുന്നു. സമീപവാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ജോസ് തിരിച്ചെത്തുന്നത്. പിന്നാലെ എത്തിയ ഫയര്‍ഫോഴ്‌സ് ഏറെ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. 4000 സ്‌ക്വയര്‍ ഫീറ്റിലുള്ള രണ്ട് നിലവീടിനാണ് തീപിടിച്ചത്. മുന്‍വശത്തെ ഹാളിലെ ടി വി, സോഫാസെറ്റ്, ഫാന്‍, വയറിങ് എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടില്‍  മുഴുവന്‍ പുക പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ചുമരുകള്‍ക്കും ഉപകരണങ്ങള്‍ക്കും പുകയടിച്ച് നാശം സംഭവിച്ചിട്ടുണ്ട്. തൊടുപുഴയില്‍ നിന്നും സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ടി പി കരുണാകരപിള്ള, ലീഡിങ് ഫയര്‍മാന്‍ അലിയാര്‍, മുരുകന്‍, മണി, അനൂപ്, വിജീഷ്, ജിജോ, അജു എന്നിവരടങ്ങിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.