ഒന്നാംദിനം തൊടുപുഴ ഉപജില്ല മുന്നില്‍

Wednesday 4 January 2017 8:59 pm IST

തൊടുപുഴ: സ്‌കൂള്‍ കലോത്സവം ഒന്നാം ദിനം പിന്നിടുമ്പോള്‍ തൊടുപുഴ ഉപജില്ല മുന്നില്‍. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴയാണ് മുന്നേറുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 18 ഇങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തൊടുപുഴയ്ക്ക് 14 പോയിന്റും രണ്ടാം സ്ഥാനത്തുള്ള അറക്കുളത്തിന് ഒന്‍പതു പോയിന്റും ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 11 ഇനം പൂര്‍ത്തിയായപ്പോള്‍  ഒന്നാം സ്ഥാനത്തുള്ള പത്തും രണ്ടാം സ്ഥാനത്തുള്ള കട്ടപ്പനയ്ക്ക് ഏഴും പോയിന്റാണുള്ളത്. യുപി  വിഭാഗത്തില്‍ മൂന്ന് ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊടുപുഴ, അറക്കുളം, അടിമാലി, കട്ടപ്പന ഉപജില്ലകള്‍ രണ്ടു പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. സ്‌കൂള്‍ തലത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ് ഏഴു പോയിന്റുമായി മുന്നിലാണ്. തൊട്ടുപിന്നിലുള്ള നങ്കിസിറ്റി എസ്എന്‍എച്ച്എസ്എസിന് നാലു പോയിന്റാണുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്നിലുള്ള കുമാരമംഗലത്തിന് അഞ്ച് പോയിന്റുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.