ജെ. എസ്. ഖേഹര്‍ ചുമതലയേറ്റു

Wednesday 4 January 2017 9:05 pm IST

ന്യുദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജഗ്ദീഷ് സിങ് ഖേഹര്‍ (64) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഖേഹറിന്റെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പത്തോളം പൊതു താത്പ്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിക്ക് ലഭിച്ചിട്ടുണ്ട്. അത് തള്ളിക്കൊണ്ടാണ് നിയമനം നടത്തിയത്. നാല്‍പ്പത്തിനാലാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഖേഹര്‍ ഈ സ്ഥാനതെത്തുന്ന ആദ്യ സിഖുകാരന്‍ കൂടിയാണ്. ജസ്റ്റിസ് ടി. എസ് താക്കൂര്‍ വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. മുതിര്‍ന്ന ജഡ്ജായ ഖേഹറിന്റെ പേര് ശുപാര്‍ശ ചെയ്തത് ജസ്റ്റിസ് താക്കൂര്‍ തന്നെയാണ്. ഏഴുമാസത്തേയ്ക്ക് ആഗസ്റ്റ് 27ന് അവസാനിക്കത്തക്ക വിധത്തിലാണ് ഖേഹറിന്റെ കാലാവധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.