അമ്പലപ്പുഴ: പഞ്ചവാദ്യത്തില്‍ കരപ്പുറം തേരോട്ടം തുടരുന്നു. എച്ച്എസ്എസ് വിഭാഗം പഞ്ചവാദ്യ മത്സരത്തില്‍ തൃച്ചാറ്റുകുളം എന്‍എസ്എസ്എച്ച്എസ്എസ് ഒന്നാമതെത്തിയപ്പോള്‍ നിലനിന്നത് വാദ്യമേള മത്സരത്തില്‍ ചേര്‍ത്തലയുടെ ആധിപത്യം.
മുന്‍വര്‍ഷങ്ങളിലും പഞ്ചവാദ്യം, തായമ്പക മത്സരങ്ങളില്‍ ഒന്നാമതെത്തുന്നത് ചേര്‍ത്തല ഉപജില്ലയിലെ സ്കൂളുകളാണ്. ഇവിടെ വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ഉപജിവനത്തിനായി കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ പോകാറുണ്ട്. കൂടുതല്‍ പേരും ചെണ്ടമേളം, പഞ്ചാരിമേളം, പഞ്ചവാദ്യം മറ്റ് ക്ഷേത്രകലകളും അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളാണ്.
പഞ്ചവാദ്യ മത്സരത്തില്‍ ജേതാക്കളായ തൃച്ചാറ്റുകുളം സ്കൂള്‍ ടീമംഗങ്ങളായ വിഷ്ണു, അനന്ദകൃഷ്ണന്, വിവേക്, ഹരികൃഷ്ണന്, അര്ജുന്, ഹരിശങ്കര്‍, രാഹുല്‍ എന്നിവര്‍ ക്ഷേത്രങ്ങളിലും മറ്റും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: