നാനോ നേപ്പാളില്‍ തരംഗമാകുന്നു

Saturday 9 July 2011 4:23 pm IST

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ നാനോ നേപ്പാളില്‍ തരംഗമാകുന്നു. പത്തു ദിവസത്തിനുള്ളില്‍ 350 ബുക്കിങ്ങുകളാണു നടന്നത്. ജൂണ്‍ 26 നാണു നേപ്പാളില്‍ നാനോ പുറത്തിറക്കിയത്. നാനോ സ്റ്റാന്‍ഡേര്‍ഡിനാണ് ആവശ്യക്കാര്‍. 7.98 ലക്ഷം നേപ്പാള്‍ റുപ്പിയാണു വില. ഏകദേശം അഞ്ചു ലക്ഷം ഇന്ത്യന്‍ രൂപ. നേപ്പാളില്‍ 240 ശതമാനം നികുതിയാണ് ഉള്ളത്. അതിനാല്‍ തന്നെ കാറുകളുടെ വില ഇന്ത്യയേക്കാള്‍ കൂടും. നാനോയുടെ പ്രതിയോഗിയായ മാരുതി -800 ന് 14 ലക്ഷം നേപ്പാള്‍ റുപ്പിയാണു വില. ജൂലൈ അവസാനത്തോടെ വിതരണം ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. നാനോയുടെ വരവോടെ നേപ്പാളിലെ ബാങ്കുകള്‍ക്കു ചാകരയാണ്. നിരവധി പേര്‍ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചിരിക്കുന്നു. ശ്രീലങ്കയിലേക്കാണ് ഇതിനു മുന്‍പു ടാറ്റ നാനോ കയറ്റുമതി ചെയ്തത്.