ടാക്‌സ് വെട്ടിച്ച് കടത്തിയ കോഴിക്കുഞ്ഞുങ്ങളെ പോലീസ് പിടികൂടി

Wednesday 4 January 2017 9:14 pm IST

മാനന്തവാടി:ചെക്ക് പോസ്റ്റുകളില്‍ നിന്നും ടാക്‌സ് വെട്ടിച്ച് കടത്തിയ കോഴിക്കുഞ്ഞുങ്ങളെ പോലീസ് പിടികൂടി സെയില്‍സ് ടാക്‌സിന് കൈമാറി. 2500 ഓളം കോഴിക്കുഞ്ഞുങ്ങളെയാണ് ഇന്നലെ പുലര്‍ച്ചെ വെളളമുണ്ട പോലീസും സംഘവും കോറോത്ത് വെച്ച് പിടികൂടിയത്.സാന്‍ട്രോ കാറിന്റെ പിറകിലെ സീറ്റുകള്‍ മാറ്റി 25 പ്ലാസ്റ്റിക് പെട്ടികളിലായാണ് കോഴിക്കുഞ്ഞുങ്ങളെ കടത്തിയത്. കോറോത്ത് പ്രവര്‍ത്തിക്കുന്ന ഫാമിലേക്ക് കൊണ്ടും പോകും വഴിയാണ് വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയത്.അമ്പലവയല്‍ ചുള്ളിയോട് സ്വദേശി ശിവപ്രസാദിന്റെ കാറിന്റെ ഡിക്കിയിലായിരുന്നു ടാക്‌സ് വെട്ടിച്ച് കോഴി കടത്തിയത്.വെള്ളമുണ്ട പോലീസ് എസ് ഐ മനോഹരന്‍,സീനിയര്‍ സി പി ഒ സുരേന്ദ്രന്‍,വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.പോലീസ് സെയില്‍സ് ടാക്‌സ് സെപഷല്‍ സ്‌ക്വാഡിന് കൈമാറിയതിനെ തുടര്‍ന്ന് 53,640 രൂപ പിഴ ഈടാക്കിയ ശേഷം ഇയാളെ വിട്ടയച്ചു. തമിഴ്‌നാട്ടില്‍ നിന്നും ടാക്‌സ് വെട്ടിച്ച് നിരന്തരം കോഴികളെ കടത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.ആഡംബര കാറുകളിലും ചെറുവാഹനങ്ങളിലുമായാണ് ജില്ലയിലെ വിവിധ വാണിജ്യ ചെക്ക് പോസ്റ്റുകള്‍ മറി കടന്ന് കോഴി ഫാമുകളിലേക്ക് വളര്‍ത്താനായി കോഴിക്കുഞ്ഞുങ്ങളെത്തുന്നത്.ഒരുകോഴിക്കുഞ്ഞിന് നാല് രൂപാ അമ്പത് പൈസയാണ് വാണിജ്യ നികുതിയായി നല്‍കേണ്ടത്.എന്നാല്‍ ജില്ലയിലെ ചില വാണിജ്യചെക്ക് പോസ്റ്റുകളില്‍ കോഴി ഒന്നിന് ഒരു രൂപാ വീതം നല്‍കി ഗെയിറ്റ് തുറന്നു നല്‍കാനുള്ള സംവിധാനമുള്ളതായി നേരത്തെ ജില്ലയിലെ ചില ഫാമുടമകള്‍ ആരോപിച്ചിരുന്നു.ഈ യിനത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നിത്യവും ജില്ലയില്‍ നടക്കുന്നതായും ആരേപണമുണ്ടായിരുന്നു. എന്നാല്‍ രാത്രിയിലും പുലര്‍ച്ചെയുമായി നടക്കുന്ന നികുതു വെട്ടിപ്പ് കണ്ടത്താന്‍ വാണിജ്യ നികുതി വകുപ്പിന് സാധിച്ചിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.