ന്യൂദല്‍ഹി: ജന്മഭൂമി പുറത്തിറക്കുന്ന ‘മൈ ഇന്ത്യ’ ടൂറിസം മാഗസിന്റെ ബ്രോഷര്‍ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പ്രകാശനം ചെയ്തു. ടൂറിസത്തിന് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സംബന്ധിച്ച മാഗസിന് സഞ്ചാരികള്‍ക്ക് വഴികാട്ടിയാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
നാല് വാല്യങ്ങളിലായാണ് മാഗസിന് പുറത്തിറക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലയെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ വിവരങ്ങളും ഇതിലുണ്ടാകും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സൗത്ത് ഇന്ത്യ സെല്‍ സഹകണ്‍വീനര്‍ അഡ്വ.ജോജോ ജോസ്, ജന്മഭൂമി നാഷണല്‍ കോര്‍ഡിനേറ്റര്‍ പ്രദീപ് നമ്പ്യാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ആശിഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: