ധോണി ഒഴിഞ്ഞു

Wednesday 4 January 2017 10:10 pm IST

മുംബൈ: ഇന്ത്യയുടെ ഏകദിന, ട്വന്റി20 നായക സ്ഥാനം എം.എസ്. ധോണി ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ തീരുമാനം. അതേസമയം, പരമ്പരയ്ക്കുള്ള ടീം സെലക്ഷനില്‍ ധോണിയെ പരിഗണിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യക്ക് ട്വന്റി20, ഏകദിന ലോകകപ്പ് കിരീടങ്ങള്‍ സമ്മാനിച്ച ധോണി, സമകാലീന ക്രിക്കറ്റില്‍ ഏറെ ജയം സമ്മാനിച്ച നായകനുമാണ്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ടീം ടെസ്റ്റ് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്നതും ധോണിയുടെ തീരുമാനത്തിന് പിന്നില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.