പാമ്പാടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം ഇന്ന് മുതല്‍ യജ്ഞാചാര്യന്‍ തെക്കേടം നാഗരാജന് നമ്പൂതിരി, തൃശ്ശൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. പാമ്പാടി ശിവദര്‍ശന ക്ഷേത്രം തന്ത്രി സജി തന്ത്രികല് ഭദ്രദീപ പ്രകാശം നടത്തും. 7ന് സര്‍വ്വൈശ്വര്യപൂജ, 8ന് രാവിലെ വിദ്യാഗോപാലമന്ത്രാര്‍ച്ചന, 10ന് രുഗ്മിണിസ്വയംവരം, 11ന് ധനുമാസ തിരുവാതിര, 12ന് മഹാപ്രസാദമൂട്ടോടെ സപ്താഹ ചടങ്ങുകള്‍ അവസാനിക്കും.
തുടര്‍ന്ന് ഒന്നാം ഉത്സവദിനമായ 12ന് വൈകിട്ട് പുഷ്പാഭിഷേകം, കഥകളി-സന്താനഗോപാലം, 13ന് വൈകിട്ട് 7ന് ഇരുകോല് പ്ചാരിമേളം, 9ന് സംഗീതാര്‍ച്ചന, 9.30ന് ഐഡിയ സാറ്റാര്‍ സിംഗര്‍ ഫെയിം സന്നിധാനന്ദന്റെ ഭക്തിഗാനമേള, മകരവിളക്ക് ദിനമായ 14ന് രാവിലെ 10ന് കളഭാഭിഷേകം, വൈകിട്ട് 4ന് ആലാംപള്ളി കവലയില്‍ കാഴ്ചശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം, നാദസ്വരക്കച്ചേരി, മയൂരനൃത്തം, ക്ഷേത്രത്തില്‍ മഹാനീരാഞ്ജനം, സേവ എഴുന്നള്ളിപ്പ്, താലപ്പൊലി, മേജര്‍സെറ്റ് പാണ്ടിമേളം, ബാലെ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: