കണ്ണൂര്‍: യുവമോര്‍ച്ച പ്രവര്ത്തകന് പള്ളിക്കുന്നിലെ ശരത്തിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ചാലാട് മരക്കുളത്തെ കെ.പ്രണോഷിനെ (26)യാണ് ടൗണ്‍ സിഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സപ്തംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. പള്ളിക്കുന്നില്വെച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ശരത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാമന് ഉള്‍പ്പെടെ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: