തലശ്ശേരി: ജന്മനാ അംഗവൈകല്യമുണ്ടായിരുന്ന ആറുവയസ്സുകാരിയായ മകളെ നിലത്തടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവിനെ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കടവത്തൂര്‍ തെണ്ടപറമ്പില്‍ തോറിക്കണ്ടി അബ്ദുള്ള (40)യെയാണ് കോടതി ശിക്ഷിച്ചത്.
2010 ജനുവരി 17ന് വീട്ടില്‍വെച്ച് അബ്ദുള്ള മകളെ നിലത്തടിച്ചുകൊന്നു എന്നാണ് കേസ്. പ്രൊസിക്യൂഷന് വേണ്ടി അഡ്വ.ജോണ്സണ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: