തലശ്ശേരി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഇന്നലെ തലശ്ശേരി ജില്ലാ രണ്ടാം ക്ലാസ് കോടതിയില്‍ പോലീസ് ഹാജരാക്കി. കനത്ത പോലീസ് സുരക്ഷയോടെയാണ് രൂപേഷിനെ കോടതിയില്‍ എത്തിച്ചത്. 2015 ജനുവരി രണ്ടിന് പുലര്‍ച്ചെ നെടുംപൊയില്‍ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷറിന്റ ഓഫീസ് അടിച്ചുതകര്‍ത്തുവെന്ന കേസിലെ മുഖ്യപ്രതിയാണ് രൂപേഷ്.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ ജില്ലാ സെഷന്‍സ് ജഡ്ജ് വി.ജയറാമിന്റെ മുമ്പാകെയാണ് ഹാജരാക്കിയത്. കേസ് മാര്‍ച്ച് 8 ലേക്ക് മാറ്റിവെച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അരഡസന്‍ കേസുകളില്‍ പ്രതിയാണ് രൂപേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: