ലൂയിസ് ബ്രെയിലി ദിനാചരണം

Wednesday 4 January 2017 11:01 pm IST

കണ്ണൂര്‍: സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെയും (സക്ഷമ), പള്ളിക്കുളം കുന്നാവ് ശ്രീ ദുര്‍ഗാംബിക വിദ്യാലയ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലൂയിസ് ബ്രെയ്‌ലി ദിനാചരണം സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. പ്രധാനാധ്യാപിക ലീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷ ഡോ.പ്രമീള ജയറാം പരിപാടി ഉദ്ഘാടനം ചെയ്തു. സക്ഷമ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഒ.രാജേഷ് ലൂയിസ് ബ്രെയിലി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിനോദ് പഴയങ്ങാടി വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലി ആല്‍ഫബറ്റുകള്‍ പരിചയപ്പെടുത്തി. എം.രാംപ്രകാശ്, ജ്യോതി കുമാര്‍, രഘുപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.നന്ദന സ്വാഗതവും നിരഞ്ജന നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.