പാപ്പിനിശ്ശേരി: കല്യാശ്ശേരിയിലെ ആയുര്‍വേദ ഡോക്ടര്‍ നിതയുടെ ക്ലിനിക്കിന് നേരെ വീണ്ടും സിപിഎം അതിക്രമം. വീടിന് സമീപം സ്ഥാപിച്ചിരുന്ന ക്ലിനിക്കിന്റെ ബോര്‍ഡ് സിപിഎം സംഘം പിഴുതെടുത്ത് കൊണ്ടുപോയി. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. രാത്രി പത്ത് മണിയോടെ ഡോക്ടറുടെ വീടിന് സമീപം അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ നീത അമ്മ ഭാനുമതിയോടും അച്ചന് വിദ്യാധരനോടും ആരോ വീടിന് സമീപം നില്ക്കുന്ന കാര്യം പറഞ്ഞു. ഉടന്‍ തന്നെ പൊലീസിനെ ഫോണ്‍ ചെയ്തറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ഡോ.നിതയുടെ വീട്ടിലെത്തിയിരുന്നു. പോലീസ് സംഘം തിരിച്ചുപോയതിന് ശേഷമാണ് ഇരുട്ടിന്റെ മറവിലെത്തിയ സിപിഎം സംഘം ക്ലിനിക്കിന്റെ ബോര്‍ഡ് പിഴുതു കൊണ്ടുപോയത്. ഒരു മാസം മുന്‍പും ക്ലിനിക്കിന്റെ ബോര്‍ഡ് നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: