കണ്ണൂര്‍: യുവമോര്‍ച്ച കണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ റേഷനരി വിതരണത്തിലുള്ള അനാസ്ഥക്കെതിരെ ഇന്ന് കാലത്ത് 10.30 ന് കണ്ണൂര്‍ സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ ‘വെള്ളം കാച്ചല് സമരം’ സംഘടിപ്പിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.വിജയ് അധ്യക്ഷത വഹിക്കും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.അരുണ്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം പി.എ.റിത്തേഷ്, അഡ്വ:ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: