ന്യൂദല്‍ഹി; വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യാക്കാരെ പിടിക്കാന്‍ കേന്ദ്രം നടപടി തുടങ്ങി. ഇന്ത്യയുടെ പങ്കാളികളായ രാജ്യങ്ങളുമായുള്ള നികുതി കരാറുകളില്‍ ഭേദഗതി വരുത്താനാണ് ആദ്യ പരിപാടി.
നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിനും സിബിഐക്കും പരിശോധിക്കാമെന്നും ഇത് നിയമ നടപടികള്‍ക്ക് ഉപയോഗിക്കാമെന്നുമുള്ള വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തിയാകും ഭേദഗതി.ഇതോടെ വിദേശത്ത് നിക്ഷേമുള്ളവരെ കണ്ടെത്താനും അവരെ നിയമ നടപടിക്ക് വിധേയരാക്കാനും കഴിയും. പനാമരേഖകള്‍, എച്ച്എസ്ബിസി പട്ടിക പോലെയുള്ളവയില്‍ പേരുള്ളവര്‍ക്കെതിരെ വേഗം നിയമ നടപടി എടുക്കാന്‍ ഇത് ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: