കണ്ണൂര്‍: മുസ്്ലിം ലീഗ് നേതാവും മുസ്്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.പി.താഹിറിന് നേരെ സിപിഎം വധശ്രമം. അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ താഹിറിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക്ശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ആറോടെ പുറത്തീല്‍ ന്യുമാപ്പിള സ്കൂളിന് സമീപത്താണ് സംഭവം. മുസ്്ലിം ലീഗ് ശാഖാ കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങവെ മൂസ, ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ വാഹനത്തിലെത്തിയ സിപിഎം ഗുണ്ടാ സംഘം മാരകായുധങ്ങളുപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് താഹിര്‍ പറഞ്ഞു. തലയ്ക്ക് മുഖത്തും സാരമായ മുറിവുകളുണ്ട്. സംഭവത്തില്‍ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് സംഘം ജില്ലാ ആസ്പത്രിയിലെത്തി മൊഴിയെടുത്തു.
പരിക്കേറ്റ് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച താഹിറിനെ മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയടക്കമുളള നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: