പെഷാവാര്‍: പാക്കിസ്ഥാനില്‍ വ്യാജ മദ്യം കഴിച്ച് മൂന്നു സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ആറു പേര് ചേര്‍ന്നാണ് മദ്യം കഴിച്ചത്.
വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെ ഇവര്‍ മദ്യം കഴിച്ചു. അവശ നിലയിലായതിനെ തുടര്‍ന്ന് ആറു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒരാള്‍ ഒഴികെ എല്ലാവരും മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: