കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്ഗണാസിലുള്ള മധ്യംഗ്രാമിലെ കെമിക്കല്‍ ഫാക്ടറിയിലാണ് അഗ്നിബാധയുണ്ടായത്. അപകട നില എത്രത്തോളമുണ്ടെന്നുള്ളത് വ്യക്തമല്ല.
38 ഫയര്‍ എന്‍ജിനുകള്‍ സ്ഥലതെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമം നടത്തി. പൊട്ടിത്തെറിയില്‍ മൂന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റു. സംഭവ സമയത്ത് ഫാക്ടറിയില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നൊ എന്നും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: