മകരവിളക്ക് മഹോത്സവം

Thursday 5 January 2017 10:03 am IST

ലണ്ടന്‍: മകരവിളക്ക് മഹോത്സവത്തിനായി ശബരീശ സന്നിധിയില്‍ ശരണാരവങ്ങള്‍ ഉയരുമ്പോള്‍ ബ്രിട്ടനിലെ അയ്യപ്പ ഭക്തസമൂഹവും മകരവിളക്ക് മഹോത്സവത്തിന്റെ തയ്യാറെടുപ്പിലാണ്. 14 ന് ചെംസ്‌ഫോര്‍ഡിലെ ബോറിഹാം വില്ലേജ് ഹാളില്‍ ഒരുക്കുന്ന അയ്യപ്പക്ഷേത്രത്തില്‍ വൈകുന്നേരം മൂന്നുമണിക്ക് ധ്വജാരോഹണത്തിനു ശേഷം ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകള്‍ക്ക് ഇസ്‌കോണ്‍ ഹരേകൃഷ്ണയുടെ സ്വാമി സോമസുന്ദര പ്രഭു നേതൃത്വം നല്‍കും . തുടര്‍ന്ന് അയ്യപ്പ ചെയ്തന്യ ആവാഹനം ,വിളക്ക് പൂജ ,ഭജന ,പടിപൂജ എന്നിവക്ക് ശേഷം ദീപാരാധനയും തുടര്‍ന്ന് ഹരിവരാസനത്തോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായാകും .ഉത്സവത്തിന്റെ ഭാഗമായി സൗജന്യ അന്നദാനവും ഉണ്ടായിരിക്കും. ബ്രിട്ടനിലെ എസ്എക്‌സ് കൗണ്ടിയിലെ എസ്എക്‌സ് ഹിന്ദുസമാജമാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് .അയ്യപ്പഭക്തര്‍ എത്തിച്ചേരേണ്ട വിലാസം Boreham Village Hall, Chelmsford, Essex, CM3 3JD കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Mr Sajilal Vasu (07799 667739) Mr Ranjith P Kollam(07503 886000) Mr Bobby Valiyath (07921 565949) Mr Anoop Korattikunnel (07957193237)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.