ബഹ്റൈന്‍ കേരളീയ സമാജം വായനശാല ലോഗോ മത്സരം

Thursday 5 January 2017 10:05 am IST

ബഹ്റൈന്‍: കേരളീയ സമാജം വായനശാല ലോഗോ മത്സരത്തിലേക്ക് അംഗങ്ങളില്‍ നിന്നും അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.പ്രയഭേദമന്യ ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ബഹ്റൈന്‍ കേരളീയ സമാജം വായനശാലയ്ക്ക് വേണ്ടിയുള്ളതാണ് ലോഗോ മത്സരം. വായനശാല എന്ന ആശയവുമായി ബന്ധപ്പെട്ടതായിരിക്കണം ലോഗോ. ലോഗോ നവീനവും, ലളിതവും, തിരിച്ചറിയാവുന്നതും, ഓര്‍ത്തെടുക്കാവുന്നതും ആയിരിക്കണം. ഒരാള്‍ക്ക് 2 അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ലോഗോ മത്സരത്തിന്റെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 20,2017. ലോഗോ മത്സരത്തിന്റെ നിയമാവലിക്കും വിശദവിവരങ്ങള്‍ക്കും സമാജം ലൈബ്രറിയുമായി ബന്ധപ്പെടുക.വിശദവിവരങ്ങള്‍ക്ക് samajamlibrary@gmail.com എന്ന മെയിലില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ലൈബ്രേറിയന്‍ വിനയചന്ദ്രന്‍ (35523151), ദിലീഷ് കുമാര്‍ (39720030), വിനൂപ് കുമാര്‍ (39252456) എന്നിവരുമായി ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.വിജയികള്‍ക്ക് സമാജത്തില്‍ വെച്ചു നടക്കുന്ന ലോഗോ പ്രകാശനത്തില്‍ സമ്മാനം നല്‍കി ആദരിക്കുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.