തനതുകലകളുടെ താളപ്പൊലിമയ്ക്ക് ഇന്ന് തുടക്കം

Thursday 5 January 2017 10:28 am IST

കോഴിക്കോട്: കേരളാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തനതുകലകളുടെ അവതരണ പരിപാടിയായ ഉത്സവം-2017 ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് സരോവരം ബയോപാര്‍ക്കില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബയോപാര്‍ക്കില്‍ ജനുവരി അഞ്ചു മുതല്‍ 11 വരെ കേരളത്തിലെ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടും. വിവിധ ജില്ലകളിലെ പ്രഗല്‍ഭരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന തെയ്യം, പടയണി, കാക്കാരശ്ശിനാടകം, നങ്ങ്യാര്‍കളി, നാടന്‍പാട്ടുകള്‍ എന്നീ കേരളീയ നാടന്‍ കലാരൂപങ്ങളാണ് ഉണ്ടാവുക. എല്ലാദിവസവും വൈകീട്ട് 5 മണി മുതല്‍ 8 മണി വരെ പരിപാടികള്‍ ഉണ്ടായിരിക്കും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാവും. ഡോ. രാഘവന്‍ പയ്യനാട് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ അനിത രാജന്‍, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റിയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍, മുസഹഫര്‍ അഹമ്മദ്, ടി. പവിത്രന്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിക്കും. ഇന്ന് ഉദിനൂര്‍ സെന്‍ട്രല്‍ യൂനിറ്റി അവതരിപ്പിക്കുന്ന വട്ടപ്പാട്ട്, ഒപ്പന, സരിത് ബാബു അവതരിപ്പിക്കുന്ന തെയ്യം എന്നിവ അരങ്ങേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.