ബംഗളൂരു: ഈസ്റ്റ് ബംഗളൂരുവിലെ തെരുവില്‍ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ജനുവരി ഒന്നിനു വെളുപ്പിന് 2.30ന് യുവതിയുടെ വീടിനുസമീപമായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍നിന്നിറങ്ങി വീട്ടിലേക്കു നടന്നുപോകുന്ന പെണ്‍കുട്ടിയാണ് അപമാനിക്കപ്പെടുന്നത്.
കയറിപ്പിടിക്കുന്ന യുവാക്കളെ പെണ്‍കുട്ടി അടിക്കുന്നതും ഉച്ചത്തില്‍ കരയുന്നതും ഇത് കണ്ടുകൊണ്ട് ആളുകള്‍ കടന്നുപോകുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടി എതിര്‍പ്പ് തുടര്‍ന്നതിനാല്‍ ഒടുവില്‍ അക്രമികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: