വാഷിങ്ടെണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന് നിയമിതനായി.രാജ് ഷാ എന്ന ഇന്ത്യന്‍ വംശജനെയാണ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ട്. ആഗോള തലത്തിലുള്ള പട്ടിണി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യുഎസ്എഐഡിയുടെ തലവനും രാജ് ആണ്. നേരത്തെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഹെയ്തിയിലേയും ഫിലിപ്പീന്‍സിലേയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും ഇദ്ദേഹമായിരുന്നു.
ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയതാണ് ഷായുടെ മാതാപിതാക്കള്‍. 1970കളില്‍ പഠനത്തിനായി യു.എസിലെത്തിയ ഷായുടെ പിതാവ് വിവാഹത്തിനായി ഇന്ത്യയിലേക്ക് മടങ്ങുകയും പിന്നീട് കുടുംബസമേതം യു.എസിലേക്ക് കുടിയേറുകയായിരുന്നു.
യു.എസിലാണ് രാജ് ഷായുടെ ജനനം. ഷിക്കാഗോയിലായിരുന്നു ആദ്യം ഇവര്‍ താമസിച്ചിരുന്നത് പിന്നീട് കണക്ടിക്കട്ടിലേക്ക് താമസം മാറ്റുകയായയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: