കഞ്ചാവുമായി പിടിയില്‍

Thursday 5 January 2017 2:42 pm IST

കൊട്ടാരക്കര: കഞ്ചാവുമായി ബൈബിള്‍ വില്‍പ്പനക്കാരന്‍ പിടിയില്‍. തെന്മല ഉറുകുന്ന് സ്വദേശി നെല്ലിക്കുന്നം വാടകപുരയില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ബനാന്‍സ് ഡേവിഡ് (36 )ആണ് എക്‌സൈസിന്റെ പിടിയിലായത്. ബൈബിള്‍ പുസ്തകം വില്‍ക്കുന്നതിന്റ മറവിലാണ് കഞ്ചാവുകച്ചവടം. ആവശ്യക്കാരില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങി തെങ്കാശി, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. മുന്നൂറു രൂപ നിരക്കിലാണ് കഞ്ചാവ് പൊതി നല്‍കുന്നത്. ഇയാളില്‍ നിന്നും 320 പൊതി കഞ്ചാവ് പിടികൂടി. നാല് വര്‍ഷമായി കച്ചവടം നടത്തിവന്ന ഇയാള്‍ രണ്ടു മാസമായി നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സി ഐ റോബെര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.