സായാഹ്നധര്‍ണ്ണ നടത്തി

Thursday 5 January 2017 7:39 pm IST

നെന്മേനി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നെന്മേനി ഗ്രാമപഞ്ചായത്തിലെ കരടിപ്പാറ റേഷന്‍കടക്ക് മുമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ സായാഹ്നധര്‍ണ്ണ നടത്തി. ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം മുഴുവന്‍ കാര്‍ഡുടമകള്‍ക്കും അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക, മുന്‍ഗണന ലിസ്റ്റില്‍പ്പെടാത്തവര്‍ക്കും ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തി ഭക്ഷ്യധാന്യങ്ങളും മറ്റു ആനുകൂല്യങ്ങളും നല്‍കുക, 2016 ല്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍നിന്നും അനര്‍ഹരെ ഒഴിവാക്കുക, റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാ യിരുന്നു സമരം. ന്യൂനപക്ഷമോര്‍ച്ച വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഗുരിക്കള്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി ബത്തേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മദന്‍ലാല്‍, ട്രഷറര്‍ കെ.സി.കൃഷ്ണന്‍കുട്ടി, നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ലാല്‍ പ്രസാദ്, സെക്രട്ടറി സുധാകരന്‍, സി.കെ. ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. അടൂര്‍ വിനോദ് സ്വാഗതവും, എം.സുരേഷ്ബാബു നന്ദിയും പറഞ്ഞു.