സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം : ബിജെപി

Thursday 5 January 2017 7:40 pm IST

മേപ്പാടി : ഇടിഞ്ഞക്കൊല്ലി, നെല്ലിമാളം, സ്‌കൂള്‍ പരിസരം, വെള്ളിത്തോട്, മുണ്ടുപാറ കോളനി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്ഥലങ്ങളില്‍ വ്യാപമകമായി മദ്യം, മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞദിവസം മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി വെള്ളിത്തോട് മുണ്ട്പാറ ഹൗസിംഗ് കോളനിയില്‍ സംഘര്‍ഷമുണ്ടാവുകയും ഗുരുതരമായി പരിക്കേറ്റ യുവാവ് കല്‍പ്പറ്റയില്‍ ചികിത്സയിലുമാണ്. മാഫിയാസംഘത്തിന്റെ കണ്ണിയായ ചിഞ്ചു എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണെന്നും പറയപ്പെടുന്നു. പ്രദേശവാസികള്‍ക്ക് സൈ്വര്യമായി ജീവിക്കുന്നതിനായി ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടി എടുക്കണമെന്ന് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.